പെരുന്നാള്‍ കര്‍ഫ്യൂ കടുപ്പിച്ച് ഖത്തര്‍, വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചു

ദോഹ- ഖത്തറില്‍ മെയ് 30 വരെ ഫുഡ് ഔട്ട്‌ലെറ്റുകള്‍, ഫാര്‍മസികള്‍, റസ്‌റ്റോറന്റുകള്‍, മറ്റ് അവശ്യസേവനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ ഷോപ്പുകളും അടച്ചിടാന്‍ മന്ത്രിസഭാ തീരുമാനം. വീടിനു പുറത്തിറങ്ങുന്നവര്‍ സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും തീരുമാനത്തില്‍ പറയുന്നു.

പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് ഈ തീരുമാനം ബാധകമാവുക. സ്വകാര്യ വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ല. ടാക്‌സികള്‍, ലിമോസിനുകള്‍, കുടുംബ െ്രെഡവര്‍ ഓടിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ പരമാവധി മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം.

മെയ് 30 വരെരാജ്യത്തെ എല്ലാ ഷോപ്പുകളും അടച്ചിടുകയും വാണിജ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യും. ഇത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.
നിയന്ത്രണം ലംഘിച്ചാല്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ് കേസെടുക്കുക. മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയുമായിരിക്കും ശിക്ഷ.

 

Latest News