ദോഹ- ഖത്തറില്‍ കോവിഡ് മരണം 16 ആയി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 62 കാരനായ പ്രവാസി ബുധനാഴ്ച മരണപ്പെട്ടതോടെയാണിത്.
വിട്ടുമാറാത്ത മറ്റ് രോഗങ്ങള്കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോവിഡ്19 ബാധിച്ച് ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ 172 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം കോവിഡ്19 ബാധിതരുടെ എണ്ണം 37,097 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്.
സുഖം പ്രാപിച്ചവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം 30,481 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണവും 1,70,437 ആയി ഉയര്‍ന്നു.






