രണ്ടാമത്തെ ഇന്ത്യന്‍ മെഡിക്കല്‍ സംഘം യു.എ.ഇയിലെത്തി

അബുദാബി- കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍  ഇന്ത്യയില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യു.എ.ഇയില്‍. നേരത്തെ ഇന്ത്യയില്‍ നിന്ന് 88 അംഗ മെഡിക്കല്‍ സംഘം യുഎഇയിലെത്തിയിരുന്നു.
അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കല്‍ വിദഗ്ധരും അടക്കമുള്ള സംഘമാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു അടിയന്തര സേവനത്തിനായി കൊച്ചിയില്‍നിന്ന് യു.എ.ഇയിലേക്കുള്ള സംഘത്തിന്റെ യാത്ര.

ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ പൂര്‍ണ പിന്തുണയോടെയുള്ള യാത്ര ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തിന്റെ കൂടി സൂചനയായി.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന്  ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.

 

Latest News