ദുബായ്-കോവിഡ് ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് ബട്ടംപാറ സ്വദേശി മധുസൂദനന് (58) ആണ് മരിച്ചത്. പനി ബാധിച്ച് ദുബായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് കോവിഡ് പോസിറ്റീവാകുകയായിരുന്നു. വൃക്കയും തകരാറിലായി.
28 വര്‍ഷം യു.എ.ഇയില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത ശേഷം പ്രവാസ ജീവിതം മതിയാക്കി പോയ ഇദ്ദേഹം എട്ട് മാസം മുന്‍പ് വീണ്ടും യു.എ.ഇയിലെത്തി പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഭാര്യ: നീന. മക്കള്‍: മനീഷ, സഞ്ജയ് (ദുബായ്), മോന്ഡി.






