Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവാസിനൊപ്പം ഇനിയും തുടരാന്‍ പറ്റില്ല,  വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ

മുംബൈ-നടന്‍ നവാസുദ്ധീന്‍ സിദ്ധിഖിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ. കുറേ നാളുകളായി താന്‍ വിവാഹമോചനത്തെ പറ്റി ചിന്തുക്കുകയായിരുന്നുവെന്നും നവാസിനോടൊപ്പമുള്ള ബന്ധം ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ആലിയ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് പൊരുത്തക്കേടുകളുണ്ട്. അത് പൊതുജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു.രണ്ട് മാസകാലത്തെ ലോക്ക്ഡൗണ്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഒരു വിവാഹത്തില്‍ ആത്മാഭിമാനം എന്നത് പ്രധാനമാണ് എനിക്കത് നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ അഞ്ജലി കിഷോര്‍ സിംഗ് എന്ന എന്റെ യഥാര്‍ഥ പേരിലേക്ക് മടങ്ങിപോകുന്നു- ആലിയ പറഞ്ഞു. വിവാഹമോചനത്തിന്റെ നിയമപരമായ നോട്ടീസും കാര്യങ്ങളും നവാസിന് അയച്ചു നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മറുപടി ഒന്നും ലഭിച്ചില്ലെന്നും ആലിയ പറഞ്ഞു. നിലവില്‍ മുംബൈയില്‍ നിന്ന് ഈദ് ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശിലെത്തിയ നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി കുടുംബ വീട്ടില്‍ ക്വാറന്റൈനിലാണുള്ളത്. അഞ്ജലിയുമായുള്ള ബന്ധത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയ്ക്ക് രണ്ട് മക്കളുണ്ട്. ഷോര സിദ്ദിഖി, യാനി സിദ്ധിഖി എന്നാണ് കുട്ടികളുടെ പേര്.

Latest News