മസ്‌കത്ത്- നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളുടെ വിവരങ്ങള്‍ അനധികൃതമായി പ്രവാസി സംഘടനകളും ട്രാവല്‍ ഏജന്‍സികളും. ശേഖരിക്കുന്നതിനെതിരെ മസ്‌കത്ത് ഇന്ത്യന്‍ എംബസി രംഗത്തെത്തി.
നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരില്‍ നിന്ന് ചില ട്രാവല്‍ ഏജന്‍സികളും സംഘടനകളും വിവര ശേഖരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇത്തരത്തില്‍ വിവര ശേഖരണം നടത്താന്‍ സംഘടനകളെയോ ട്രാവല്‍ ഏജന്‍സികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. നാട്ടിലേക്ക് മടങ്ങേണ്ടവര്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടതെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.