കോവിഡ് പ്രതിരോധം: പുതുക്കിയ പിഴകള്‍ പ്രഖ്യാപിച്ചു

അബുദാബി- കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പുതുക്കിയ പിഴകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. എല്ലാവരും നിയമം പാലിക്കാന്‍ ശ്രദ്ധിക്കണണെന്ന് ക്രൈസിസ് ഡിസാസ്റ്റര്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആക്ടിങ് ചെയര്‍മാനും നിയമ പ്രതിനിധിയുമായ സാലിം അല്‍ സഅബി പറഞ്ഞു. യുഎഇയില്‍ അണുനശീകരണ യജ്ഞത്തെ തുടര്‍ന്നുള്ള നിയന്ത്രണത്തിന്റെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
സ്‌കൂള്‍, ജിം, സിനിമ, പാര്‍ക്, കഫെ, റസ്റ്ററന്റ്, നീന്തല്‍ക്കുളം എന്നിവ അടക്കാതിരുന്നാല്‍ പിഴ–അരലക്ഷം ദിര്‍ഹമാണ്.  റസ്റ്ററന്റ്, പാര്‍ക്, മാള്‍ തുടങ്ങിയവ അടയ്‌ക്കേണ്ട സമയം പാലിക്കാതിരുന്നാല്‍– അരലക്ഷം ദിര്‍ഹം. ഹോം, ഹെല്‍ത്ത് ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍– അരലക്ഷം ദിര്‍ഹം.   കോവിഡ്–19 രോഗബാധിതര്‍ കോവിഡ്–19 ട്രേസിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാതിരുന്നാല്‍–10,000 ദിര്‍ഹം. അധികൃതര്‍ സ്ഥാപിച്ച ട്രാക്കിങ് ഉപകരണം, ആപ്പ് എന്നിവ കേടുവരുത്താന്‍ ശ്രമിച്ചാല്‍–20,000 ദിര്‍ഹം.

 

Tags

Latest News