മസ്‌കത്ത് - കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ഒമാന്‍ തലസ്ഥാന നഗരമായ മസ്‌കത്തിന്റെ പ്രധാന വിപണിയിലെ ചില്ലറ വ്യാപാരം കഴിഞ്ഞദിവസം മുതല്‍ നിര്‍ത്തിവെച്ചതായി ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പച്ചക്കറികളുടെയും പഴങ്ങളുടെയും ചില്ലറ വ്യാപാരം നിര്‍ത്തിവെച്ചതെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. വിപണിയിലെ ഹോള്‍സെയില്‍ കച്ചവടം ദിവസവും രാവിലെ നാല് മുതല്‍ രാത്രി 10 വരെ തുടരും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അഭ്യര്‍ഥിച്ചു. ഒമാനില്‍ ഇതുവരെ 25 പേരാണ് കോവിഡ്മൂലം മരിച്ചു. രാജ്യത്ത് 5,379 വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 3929 കേസുകളും 18 മരണങ്ങളും മസ്‌കത്തില്‍നിന്നാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.