കോഴിക്കോട്- നാളെ മുതൽ സ്വകാര്യ ബസ് സർവീസ് ആരംഭിക്കാനാവില്ലെന്ന് ബസുടമകൾ. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു. നികുതി ഒഴിവാക്കണമെന്ന ആവശ്യവും നിരസിച്ചു. വീഡിയോ കോൺഫറസ് വഴി സ്വകാര്യ ബസ് ഉടമകൾ ഇന്ന് യോഗം ചേരും. അതിനു ശേഷം ഇത് സംബന്ധിച്ച് സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും ബസുടമകൾ അറിയിച്ചു.