തൃശൂര്‍- ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകളില്‍ കോവിഡ് നിബന്ധനകള്‍ പാലിക്കാതെ യാത്ര.
പതിവുപോലെ ബസില്‍ ആളുകളെ കുത്തിനിറച്ചുകൊണ്ടുപോകുന്ന പോലെയാണ് പലയിടത്തു നിന്നും ജീവനക്കാരെ ബസില്‍ കയറ്റിയത്.
യാതൊരുവിധത്തിലുള്ള സാമൂഹിക അകലവും പാലിക്കാതെയാണ് ബസുകളില്‍ യാത്രക്കാരെ കയറ്റിയത്. പലരും സീറ്റു കിട്ടാതെ നില്‍ക്കുന്ന സ്ഥിതിയായിരുന്നു. ബസില്‍ നിന്നുള്ള യാത്ര അനുവദിക്കില്ലെന്ന നിബന്ധനയെല്ലാം കാറ്റില്‍പറത്തിയായിരുന്നു ആനവണ്ടിയിലെ ആളുകളുടെ നില്‍പ്പ്.
തൃശൂരിന് പുറമെ കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഗുരുവായൂര്‍, മാള എന്നീ ഡിപ്പോകളില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായാണ് സര്‍വീസ് നടത്തിയത്. മൂന്നുപേര്‍ക്കുള്ള സീറ്റില്‍ രണ്ടു പേരും രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരാളും ഇരിക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും അതും പലപ്പോഴും പാലിക്കപ്പെട്ടില്ല.
കലക്ടറേറ്റിലേക്കും സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളിലേക്കും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റുമുള്ള നിരവധി ജീവനക്കാര്‍ ബസുകളിലുണ്ടായിരുന്നു.
അതേസമയം ചില റൂട്ടുകളിലെ ബസുകളില്‍ കൃത്യമായി കോവിഡ് നിബന്ധന പാലിച്ച് സര്‍വീസ് നടത്തുകയും ചെയ്തു.






