ഉമ്മുല്‍ഖുവൈന്‍- കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് അടര്‍ന്നുവീണ് കെട്ടിട നിര്‍മാണ തൊഴിലാളി അതിദാരുണമായി മരിച്ചു. പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് അത്യാഹിതം സംഭവിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
കൂടെയുള്ള ജോലിക്കാര്‍ വിവരമറിയിച്ച ഉടന്‍ ദ്രുതകര്‍മസേന സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് തെര്‍മല്‍ ഇമേജിംഗ് വഴി കണ്ടെത്തിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ ഡോ. സാലിം ഹമദ് ബിന്‍ ഹംദ അറിയിച്ചു.






