ഗള്‍ഫ് രാജ്യത്തിന് അപകീര്‍ത്തി: വിദേശി അറസ്റ്റില്‍

കുവൈത്ത് സിറ്റി - സാമൂഹിക മാധ്യമത്തിലൂടെ ഗള്‍ഫ് രാജ്യത്തെയും അവിടുത്തെ ഭരണാധികാരികളെയും അപകീര്‍ത്തിപ്പെടുത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാജ്യത്തെയും ഭരണാധികാരികളെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അക്കൗണ്ട് ഉടമ കുവൈത്തില്‍ കഴിയുന്ന അറബ് വംശജനാണെന്ന് വ്യക്തമാവുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. സൗഹൃദ, സഹോദര രാജ്യങ്ങള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കാന്‍ കുവൈത്ത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ നിയമ ലംഘനം നടത്തുന്ന ഏതൊരാള്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

 

Latest News