അമേരിക്കയിൽനിന്ന് 162 ഇന്ത്യക്കാരെ നാടുകടത്തും; പ്രത്യേക വിമാനം പഞ്ചാബിലേക്ക്

വാഷിംഗ്ടൺ- രാജ്യത്ത് അനധികൃതമായി പ്രവേശിച്ച 161 ഇന്ത്യക്കാരെ ഈയാഴ്ച നാടുകടത്തുമെന്ന് അമേരിക്ക അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും മെക്‌സികോ വഴി അമേരിക്കയിൽ എത്തിയവരാണ്. ഇവരെയുമായുള്ള പ്രത്യേകവിമാനം പഞ്ചാബിലെ അമൃത്സറിലേക്കാണ് വരിക. ഹരിയാന(76), പഞ്ചാബ്(56), ഗുജറാത്ത്(12), ഉത്തർപ്രദേശ്(5)മഹാരാഷ്ട്ര(4), കേരളം, തെലങ്കാന, തമിഴ്‌നാട് (രണ്ടുവീതം)ആന്ധ്രപ്രദേശ്, ഗോവ എന്നിവടങ്ങളിൽനിന്ന് ഓരോരുത്തർ വീതമാണ് വിമാനത്തിലുണ്ടാകുക. 2018-ൽ 611 ഇന്ത്യക്കാരെ ഇതുപോലെ നാടുകടത്തിയിരുന്നു.
 

Latest News