സൗദിയില്‍ കോവിഡ് മുക്തരാകുന്നവര്‍ക്ക് 1500 റിയാല്‍ സമ്മാനം; വ്യാജ വാര്‍ത്ത പ്രചരിക്കുന്നു-video

ജിദ്ദ- കോവിഡ് മുക്തരായവര്‍ക്ക് സൗദി സര്‍ക്കാരില്‍നിന്ന് പണം ലഭിച്ചതായുള്ള  വാര്‍ത്തകളും വീഡിയോകളും അസീര്‍ മേഖലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി.

അസീര്‍ ആരോഗ്യ ഡയറക്ടറേറ്റിന്റെ ലോഗോയുള്ള ഒരു ബാഗില്‍നിന്ന് സാനിറ്റൈസര്‍ ബോട്ടിലിനും ചോക്കളേറ്റുകള്‍ക്കുമൊപ്പം 1500 റിയാല്‍ പുറത്തെടുക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

ആശുപത്രി വിടുന്ന കോവിഡ് രോഗികള്‍ക്ക് ഇതുപോലെ സമ്മാനം ലഭിക്കുന്നുവെന്ന പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ തുടരുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അസീര്‍ ഹെല്‍ത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

Latest News