ന്യൂദല്‍ഹി- ചെറുപ്പക്കാരനായ ഡോണള്‍ഡ് ട്രംപ് അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിനുമായി ഹസ്തദാനം ചെയ്ത് പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ലാദനെ തനിക്കറിയാമെന്നും ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്നും വലിയ ലക്ഷ്യത്തിനുവേണ്ടി മരണം വരിച്ച മഹാനായിരുന്നുവെന്നും ട്രംപ് പറയുന്നതായും ഈ പോസ്റ്റിലുണ്ട്.
എന്നാല്‍ ഈ ചിത്രം മോര്‍ഫിംഗിലൂടെ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഇന്ത്യ ടുഡേ കണ്ടെത്തി. അവരുടെ ആന്റി ഫേക് ന്യൂസ് വാര്‍ റൂമിന്റെ അന്വേഷണത്തിലാണ് ചിത്രത്തിന്റെ കൃത്രിമത്വം വെളിവായതത്രെ. അമേരിക്കന്‍ പ്രസാധകന്‍ ന്യൂഹൗസ് ജൂനിയറിനെ ട്രംപ് കാണുന്ന ചിത്രമാണ് മോര്‍ഫിംഗിലൂടെ ലാദിനെ കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ചത്. യഥാര്‍ഥ ചിത്രം ഇവിടെ കാണാം.