ഖത്തറില്‍ സാമൂഹിക വ്യാപനം, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ദോഹ- കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ച ഖത്തറില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.
സാമൂഹിക അകലം കര്‍ശനമായി പാലിക്കാത്തത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാവുന്നുണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റമദാനോടോനുബന്ധിച്ച് അറബ് വീടുകളില്‍ നടക്കുന്ന കുടുംബങ്ങളുടെ ഒത്തുചേരലുകള്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണമായതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

രോഗവ്യാപനം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ ഖത്തറില്‍ ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. നിയമം ലംഘിച്ചാല്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കും. രണ്ട് ലക്ഷം റിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവുമാണ് ശിക്ഷ.

 

Latest News