അബുദാബി- കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ബനിയാസ് വെസ്റ്റിലെ ബദരിയ ബഖാല വ്യാപാരി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56) ആണ് മരിച്ചത്. വര്‍ഷങ്ങളായി ബനിയാസില്‍ ബന്ധുക്കള്‍ക്കൊപ്പം ബഖാല നടത്തി വരികയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മഫ്‌റഖ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ടി.കെ.നീനത്ത്. മക്കള്‍: ശഹര്‍ബാന ശിറിന്‍, ശര്‍മിള ശിറിന്‍, ഷഹല. സഹോദരങ്ങള്‍: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, ബീഫാത്തിമ, സുബൈദ, സഫിയ, സീനത്ത്.
അവധിക്ക് നാട്ടില്‍ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുന്‍പാണ് വിസ പുതുക്കാനായി അബുദാബിയില്‍ തിരിച്ചെത്തിയത്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.






