കോവിഡ്: തലപ്പാടി സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി- കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) കോവിഡ് ബാധിച്ച് അബുദാബിയില്‍ മരിച്ചു. മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ഞായര്‍ രാവിലെ എട്ട് മണിക്കാണ് മരണം.
ഖലീഫ സിറ്റിയിലെ അല്‍ ഫുര്‍സാന്‍ കമ്പനിയില്‍ 10 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ ആയിഷ. മക്കള്‍ കുബ്്‌റ, സിനാന്‍. ഉച്ചയോടെ ബനിയാസ് ഖബറിസ്ഥാനില്‍ ഖബറടക്കി.

 

Latest News