കുവൈത്ത് സിറ്റി- വിമാനത്താവളങ്ങള്‍ അടച്ചിടതിനെ തുടര്‍ന്ന് സ്വന്തം രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ വിസ പുതുക്കാനാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വര്‍ഷാരംഭത്തില്‍ റെസിഡന്‍സി വിസ അവസാനിച്ചവര്‍ക്കാണ് ഈ സൗകര്യമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സാലിഹ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
2020 ജനുവരി ഒന്നിന് റെസിഡന്‍സി കാലാവധി അവസാനിക്കുന്നവര്‍ക്കും പിഴയടച്ച് രാജ്യത്ത് റെസിഡന്‍സി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥരെ കാണാതെ തന്നെ വ്യവസ്ഥകള്‍ പാലിച്ച് റെസിഡന്‍സി വിസ പുതുക്കാന്‍ സാധിക്കും.
ഈ തീരുമാന പ്രകാരം കമ്പനികള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ തൊഴിലാളികളുടെ റെസിഡന്‍സി വിസ പുതുക്കാം. രാജ്യത്തിന് പുറത്തുള്ള തൊഴിലാളികള്‍ക്ക് പിഴ അടക്കണം. തങ്ങളുടെ നിയന്ത്രണത്തിനോ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കോ അതീതമായ സാഹചര്യങ്ങളാല്‍ 2020 ന്റെ തുടക്കം മുതല്‍ വിസ കാലാവധി അവസാനിച്ച തൊഴിലാളികളുടെ റെസിഡന്‍സി പുതുക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.
ജി.സി.സി രാജ്യങ്ങളായ സൗദിഅറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവരാണ് അറബ് രാജ്യങ്ങളില്‍ താമസിക്കുന്ന 23 ദശലക്ഷം കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും ആതിഥേയത്വം നല്‍കുന്നതെന്ന് അന്ത്രാരാഷ്ട്രാ തൊഴിലാളി സംഘടന അറിയിച്ചു. അറബ് രാജ്യങ്ങളിലെ തൊഴിലാളികള്‍ ഭൂരിഭാഗവും ദക്ഷിണേഷ്യയില്‍നിന്നുള്ളവരാണ്.






