ദുബായ്- യു.എ.ഇ കറന്‍സിയെ അവഹേളിച്ച യുവാവ് ദുബായില്‍ അറസ്റ്റിലായി. തുമ്മുന്നതായി ഭാവിച്ചതിന് ശേഷം കറന്‍സി കൊണ്ട് വൃത്തിയാക്കുന്നതിന്റെ വീഡിയോ ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് പോലീസ് അറിയിച്ചു. യുവാവിന്റെ ഫോട്ടോ മുഖം മറയ്ക്കാതെ തന്നെ പോലീസ് തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളുടെ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തിനെയോ ദേശീയ ചിഹ്നങ്ങളെയോ അവഹേളിക്കുന്നവര്‍ക്ക് ജയില്‍വാസത്തിന് പുറമെ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടിവരുമെന്നാണ് സൈബര്‍ ക്രൈം നിയമാവലി അനുശാസിക്കുന്നതെന്ന് ദുബായ് പോലീസ് വിശദീകരിച്ചു.






