ദുബായില്‍ പാര്‍ക്കുകള്‍ തുറക്കുന്നു

ദുബായ്- എമിറേറ്റിലെ 70 പാര്‍ക്കുകള്‍ തിങ്കള്‍ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഉല്ലാസ കേന്ദ്രമായ ജുമൈറ ബീച്ചിലെ നടത്തം പുനരാരംഭിക്കും. കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ തദ്ദേശീയരും വിദേശികളുമായ നഗരവാസികള്‍ തയാറാകണമെന്ന് അധികൃതര്‍ ട്വിറ്ററില്‍ പേജിലൂടെ അഭ്യര്‍ഥിച്ചു. മാസ്‌ക്, ഗ്ലൗസ് പോലുള്ള രോഗപ്രതിരോധ ഉപകരണങ്ങള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
മൂന്ന് ഘട്ടങ്ങളിലായി ദുബായിലെ മുഴുവന്‍ പാര്‍ക്കുകളും തുറക്കുമെന്നും മുനിസിപ്പാലിറ്റി ട്വീറ്റില്‍ വ്യക്തമാക്കി. ഈ മാസം 25ന് അവസാനിക്കുന്ന മൂന്നാം ഘട്ടത്തില്‍ ദുബായിലെ അവശേഷിക്കുന്ന പാര്‍ക്കുകളും തുറക്കും.

 

Latest News