കോണ്‍ഗ്രസ് പറയുക മാത്രമല്ല; പ്രവര്‍ത്തിക്കുന്നുമുണ്ട്

ന്യൂദല്‍ഹി- സ്വദേശങ്ങളിലേക്ക് നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി പാര്‍ട്ടി സംസ്ഥാന ആസ്ഥാനം വിട്ടുകൊടുത്ത് ദല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി. രാജീവ് ഭവനെന്ന ആസ്ഥാനമാണ് തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തതെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു.

50 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക് മൂന്നു നേരവും ഭക്ഷണവും മാസ്‌കുകളും സാനിറ്റൈസറും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും അനില്‍ ചൗധരി പറഞ്ഞു.
തൊഴിലാളികളെ ജന്മനാട്ടിലേക്ക് അയക്കാന്‍ ട്രെയിനുകളോ ബസുകളോ അനുവദിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രതികരണമൊന്നുമുണ്ടായില്ലെന്ന് അനില്‍ ചൗധരി പറഞ്ഞു.

 

Latest News