യു.എ.ഇയില്‍ മലയാളിയടക്കം ആറു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്- കോവിഡ് ബാധിച്ച് യു.എ.ഇയില്‍ ഇന്ന് ഒരു മലയാളിയടക്കം ആറു പേര്‍ മരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍.കൃഷ്ണപിള്ളയാണ് മരിച്ച മലയാളി ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 80 ആയി.
ആറു മരണം കൂടി സ്ഥിരികീരിച്ചതോടെ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 220 ആയി. രാജ്യത്ത് പുതുതായി 731 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 23,358 ആയി ഉയര്‍ന്നു.
581 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 8512 പേര്‍ക്കാണ് രോഗം ഭേദമായത്.

 

Latest News