കോവിഡ് രൂക്ഷമായി തുടരുന്നു; മഹാരാഷ്ട്ര ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ- കോവിഡ് 19 രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി.  രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാറായിട്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തേ ഹോട്ട്സ്പോട്ടുകളില്‍ മാത്രം അടച്ചിടല്‍ ദീര്‍ഘിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന അവസ്ഥയില്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനുക്കുകയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1606 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 67 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഒരു സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതുവരെ 30,706 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1135 മരണങ്ങളും സംസ്ഥാനത്ത് ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.
 

Latest News