ബെയ്ജിംഗ്- ചൈനയിൽ പുതുതായി അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജിലിൻ പ്രവിശ്യയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞദിവസം എട്ടുപേരിൽ പുതുതായി രോഗം കണ്ടെത്തിയിരുന്നു. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 82,947 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 4,634 പേർ മരിക്കുകയും ചെയ്തു. കോവിഡ് പിടിച്ചുകെട്ടി എന്ന് ചൈന പ്രഖ്യാപിക്കുന്നതിനിടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്.