Sorry, you need to enable JavaScript to visit this website.

റോഹിംഗ്യ അഭയാര്‍ഥികളില്‍ നാല് പേര്‍ക്ക് കോവിഡ്; 5000 പേര്‍ നിരീക്ഷണത്തില്‍

ധാക്ക- രണ്ട് അഭയാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ റോഹിംഗ്യ ക്യാമ്പില്‍ 5000 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി. കുതുപുലാങ് ക്യാമ്പിലുള്ളവരെയാണ് ക്വാറന്റൈനിലാക്കിയത്.

റോഹിംഗ്യ അഭയാര്‍ഥികളില്‍ ഇതുവരെ  നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടു പേര്‍ കുതുപുലാങ് ക്യാമ്പില്‍നിന്നുള്ളവരാണെന്ന് അഭയാര്‍ഥികള്‍ക്കായുള്ള ഹെല്‍ത്ത് കോഓര്‍ഡിനേറ്റര്‍ എം.ആര്‍.എച്ച്. ഭുയ്യാന്‍ പറഞ്ഞു.

ക്യാമ്പിലെ 5000 അഭയാര്‍ഥികള്‍ക്കും പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.

 

Latest News