ദുബായ് രാജകുമാരി പറയുന്നു; ഇന്ത്യ എനിക്ക് സ്വന്തം കുടുംബമായിരുന്നു-video

ദുബായ്- ഇന്ത്യയിലേക്ക് പോകുമ്പോള്‍ എപ്പോഴും സ്വന്തം കുടുംബത്തിലേക്ക് പോകുന്ന അനുഭവമായിരുന്നു തനിക്കെന്ന് ദുബായ് രാജകുമാരി ഹിന്ദ് അല്‍ ഖാസിമി രാജകുമാരി.

ഇപ്പോള്‍ ഇന്ത്യയില്‍ ഇസ്ലാം ഭീതി വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ സ്വന്തം കുടുംബം വഞ്ചിച്ചതു പോലെയാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ ബി.ബി.സി ഹന്ദിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോവിഡ് മഹാമാരിയെ മുസ്ലിം വിദ്വേഷം വളര്‍ത്താനാണ് ഉപയോഗിക്കപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. ഹിന്ദുക്കളില്‍ ധാരാളം നല്ലവരുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഒരു വിഭാഗം ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് ഹിന്ദ് രാജകുമാരി കൂട്ടിച്ചേര്‍ത്തു.

 

Latest News