റിയാദ്- സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താനുളള നീക്കം സജീവം. റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും വിമാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമായിരിക്കും സര്‍വീസ്.
സൗദിയില്‍നിന്നുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രാലായത്തില്‍നിന്നുള്ള അനുമതി ലഭിക്കണം. യാത്രക്കാരുടെ പേരുവിവരങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും 20, 22 തീയതികളില്‍ സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
തൽസമയ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
പ്ലീസ് ഇന്ത്യയാണ് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. നാട്ടില്‍ പോകുന്നതിനായി പ്ലീസ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 300 ഗര്‍ഭിണികളില്‍ 50 പേര്‍ക്ക് മാത്രമാണ് ഇതിനകം പോകാന്‍ സാധിച്ചതെന്നും 12 പേര്‍ സൗദിയില്‍ തന്നെ പ്രസവിച്ചുവെന്നും എല്ലാവരും ദുരിതത്തിലാണെന്നും പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി പറഞ്ഞു.
മലയാളികള്‍ക്കു പുറമെ, തമിഴ്‌നാട്ടുകാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകരും പ്രവാസി ബിസിനസുകാരും മുന്‍കൈയെടുത്താണ് ചാര്‍ട്ടേഡ് വിമാനത്തിനു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍നിന്നും ജിദ്ദയില്‍നിന്നുമായി അഞ്ച് വിമാനങ്ങള്‍ക്കാണ് ശ്രമിക്കുന്നത്.
നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ ക്ലിക് ചെയ്ത് പ്ലീസ് ഇന്ത്യയില്‍ പേരുകള്‍ രജിസ്റ്റർ ചെയ്യാം






