ലണ്ടന്‍-ബ്രിട്ടീഷ് മലയാളികളെ ഞെട്ടിച്ചു വീണ്ടും കൊറോണ മരണം. വെയ്ക്ക് ഫീല്‍ഡിനു സമീപമുള്ള പോന്റെ ഫ്രാക്ട് എന്ന സ്ഥലത്തുനിന്നും ആണ് കൊറോണയ്ക്ക് ഇരയായ പതിനാലാമത്തെ മലയാളി . ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കോഴിക്കോട് കാക്കവയല്ൃ# സ്വദേശി സ്റ്റാന്‍ലി സിറിയക് (49) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. കൊറോണ ബാധിച്ചു വീട്ടില്‍ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും മൂന്ന് ദിവസം മുന്‍പ് സ്റ്റാന്‍ലി യെ ആശുപത്രില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. പിന്നീട് സ്‌ട്രോക്ക് ഉണ്ടാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ ഇന്ന് നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
കോട്ടയം കുറുപ്പുംതറ സ്വദേശിനിയായ മിനിമോള്‍ ജോസഫ് ആണ് ഭാര്യ. രണ്ട് കുട്ടികള്‍ ആണ് ഇവര്‍ക്കുള്ളത്. ഒരാണും ഒരു പെണ്‍കുട്ടിയുമാണ്. ലീഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാന്‍ലി. നാട്ടില്‍ കോഴിക്കോട് കാക്കവയല്‍ ഇടവകാംഗമാണ്.
യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 14 ആയി. ബിഷപ്പ് ഓക്‌ലന്‍ഡിലെ ജിപി സര്‍ജറിയിലെ പൂര്‍ണിമ നായര്‍ (56) ആണ് ഇതിനു മുമ്പ് മരിച്ചത്.






