തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി- കാസര്‍കോട്  തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശിയും കുവൈത്ത് കെ.എം.സി.സി അംഗവുമായ അബ്ദുള്‍ റഹിമാന്‍ മൂപ്പന്റകത്ത് (60) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതരായ മുഹമ്മദ് കുഞ്ഞി- മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലൈല, സഹോദരങ്ങള്‍: അബ്ദുള്‍ അസീസ്, അബ്ദുല്ല, അഹമ്മദ്, ആസിയ, കുഞ്ഞാമിന. കുവൈത്ത് പേള്‍ കാറ്ററിംഗ് കമ്പനിയില്‍ ഷെഫ് ആയി ജോലിചെയ്തു വരികയായിരുന്നു. കൊവിഡ് പരിശോധനക്ക് ശേഷം ഖബറടക്കം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കുവൈത്ത് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു.

 

Latest News