ദുബായില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത് ഗര്‍ഭിണികളുടെ വിമാനം

ദുബായ്- പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി ഇന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ഐ.എക്‌സ് 434 വിമാനത്തില്‍ 75 ഗര്‍ഭിണികള്‍. മൊത്തം 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പരിചരണം ആവശ്യമുള്ളവര്‍ക്ക് വിമാനത്തില്‍ നഴ്‌സുമാരും ഡോക്ടര്‍മാരുമുണ്ടെന്ന് യാത്രക്കാരെ സഹായിക്കുന്നതിനായി എയര്‍പോര്‍ട്ടിലെത്തിയ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
ഗര്‍ഭിണികള്‍ക്കു പുറമെ ചികിത്സ ആവശ്യമായ 35 പേരും ഉറ്റവര്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന ഏതാനും പേരും പ്രായം കൂടിയവരും വിമാനത്തിലുണ്ട്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

 

Latest News