Sorry, you need to enable JavaScript to visit this website.

പ്ഫൂ... തുപ്പൽ ചർച്ച

ഫുട്‌ബോളിൽ കളിക്കാർ അവസരം കിട്ടുമ്പോഴൊക്കെ സൈഡ്‌ലൈനിൽ വന്ന് വെള്ളം കുടിച്ചു. അവിടെത്തന്നെ തുപ്പി. ഇനിയത് ഓർമ മാത്രമാവും. കളിക്കാർ അറിയാതെ പോലും കളിക്കളത്തിൽ തുപ്പിയാൽ മഞ്ഞക്കാർഡ് നൽകണമെന്നാണ് ഫിഫയുടെ മെഡിക്കൽ കമ്മിറ്റി ചെയർമാൻ മൈക്കിൾ ഡി ഹൂഗ് നിർദേശിക്കുന്നത്. 

പല രാജ്യങ്ങളിലും തെരുവോരങ്ങളിൽ ഇക്കാര്യം ഇപ്പോൾ തന്നെ നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് കളിക്കുന്നത് പൊതുസമൂഹത്തിന് പൊതുവെ ഇഷ്ടവുമല്ല. എന്നാൽ കളിയിൽ തുപ്പൽ പലപ്പോഴും ഇഷ്ട താരമാണ്. ഡഗ്ഔട്ടുകളും റിസർവ് ബെഞ്ചുകളും ബോകസിംഗ് റിംഗുകളും പുൽത്തകിടുകളുമൊക്കെ കളിക്കാരുടെ തുപ്പലുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. കൊറോണക്കു ശേഷം അറപ്പോടെ മാത്രമല്ല, ഭയത്തോടും കൂടിയാണ് ആളുകൾ തുപ്പലിനെ കാണുന്നത്. 
തുപ്പലും വിയർപ്പും എങ്ങനെ തടയാമെന്നതാണ് സ്‌പോർട്‌സിൽ ഇപ്പോൾ ചർച്ചാ വിഷയം. തൂവാല പങ്കുവെക്കൽ, തൊപ്പികളും ബാറ്റുകളും ഗ്ലൗസുകളും വെള്ളക്കുപ്പികളും പങ്കിടൽ ഒക്കെ ഇനി പഴങ്കഥയാവുമെന്ന് മേജർ ലീഗ് ബെയ്‌സ്‌ബോളിൽ 40 വർഷത്തോളം ചെലവിട്ട ബോബി വാലന്റൈൻ പറയുന്നു. തൊഴിലാളികളുടെ കളിയായാണ് ബെയ്‌സ്‌ബോൾ വികസിച്ചത്. വരണ്ട വായ നനക്കാൻ പലരും തുടക്കത്തിൽ പുകയിലയും പിൽക്കാലത്ത് ച്യൂയിംഗവും ചവക്കുന്നത് പതിവാണ്. അത് കളിക്കളത്തിൽ തന്നെയാണ് തുപ്പുന്നത്. ബെയ്‌സ്‌ബോളിലും ക്രിക്കറ്റിലും പന്ത് മിനുസമാക്കാൻ കളിക്കാർ തുപ്പലിനെ ആശ്രയിച്ചു. 
ഫുട്‌ബോളിൽ കളിക്കാർ അവസരം കിട്ടുമ്പോഴൊക്കെ സൈഡ്‌ലൈനിൽ വന്ന് വെള്ളം കുടിച്ചു. അവിടെത്തന്നെ തുപ്പി. ഇനിയത് ഓർമ മാത്രമാവും. കളിക്കാർ അറിയാതെ പോലും കളിക്കളത്തിൽ തുപ്പിയാൽ മഞ്ഞക്കാർഡ് നൽകണമെന്നാണ് ഫിഫയുടെ മെഡിക്കൽ കമ്മിറ്റി ചെയർമാൻ മൈക്കിൾ ഡി ഹൂഗ് നിർദേശിക്കുന്നത്. ടെന്നിസിലും ഗോൾഫിലും കോർടിൽ തുപ്പുന്ന പതിവില്ല. എന്നാൽ തുപ്പിയതിന്റെ പേരിൽ സെർജിയൊ ഗാർഷ്യക്കും ടൈഗർ വുഡ്‌സിനുമൊക്കെ കനത്ത പിഴ ലഭിച്ചിട്ടുണ്ട്. ബാസ്‌കറ്റ്‌ബോളും ഹോക്കിയും ഇൻഡോർ ഗെയിമുകളാണ്. ഐസ്‌ഹോക്കിയിൽ കോർടിൽ പലപ്പോഴും കളിക്കാരുടെ പല്ലുകൾ പോലും നഷ്ടപ്പെടാറുണ്ട്. അത് തുപ്പാതെ വിഴുങ്ങാനാവില്ല. കണ്ണീരും വിയർപ്പും മാത്രമല്ല പലപ്പോഴും രക്തവും കളിക്കാർ അറിയാതെ പങ്കുവെക്കുന്നു. നാഷനൽ ഹോക്കി ലീഗിൽ സമീപകാലത്ത് രണ്ടു തവണ മുണ്ടിവീക്കം പടർന്നത് വെറുതെയല്ല. 
ആദ്യമായി പുനരാരംഭിച്ച കൊറിയൻ ബെയ്‌സ്‌ബോൾ ലീഗ് മാതൃകയാണെങ്കിൽ മാറ്റങ്ങൾ അതിവേഗം നടപ്പാവുകയാണ്. കളിക്കാർ ദിവസം രണ്ടു തവണ ശരീരോഷ്മാവ് പരിശോധിക്കണം. അമ്പയർമാരും കോച്ചുമാരും മാസ്‌കും ഗ്ലൗസും ധരിക്കണം. തുപ്പലും ഹസ്തദാനവും ഹൈഫൈവും എന്തിന് കാണികൾ പോലും പാടില്ല. പകരം മാസ്‌ക് ധരിച്ച കാണികളുടെ ചിത്രങ്ങളാണ് ഗാലറിയിൽ. ചൂടില്ലാത്ത കളിയെന്നാണ് അതിനെ ഡാൻ സ്‌ട്രെയ്‌ലി എന്ന കളിക്കാരൻ വിശേഷിപ്പിച്ചത്. ഒരു തവണയെങ്കിലും ആരെങ്കിലും ഗ്രൗണ്ടിൽ തുപ്പാത്ത ഒരു ബെയ്‌സ്‌ബോൾ മത്സരം കഴിഞ്ഞുപോയിട്ടുണ്ടാവുമോയെന്നാണ് സ്‌ട്രെയ്‌ലി ചോദിക്കുന്നത്.
 

Latest News