യു.എ.ഇ മന്ത്രിസഭ അഴിച്ചുപണിയുമെന്ന് സൂചന

ദുബായ്- യു.എ.ഇ മന്ത്രിസഭാ പുനഃസംഘടിപ്പിച്ചേക്കുമെന്ന് സൂചന. ചില മന്ത്രാലയങ്ങള്‍ ലയിപ്പിച്ച് ഒന്നാക്കാനും സാധ്യതയുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.
മന്ത്രിസഭയുടെ വലുപ്പം കുറക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് ഭീഷണി അവസാനിച്ച ശേഷമുള്ള സമഗ്ര വികസനത്തിനു രൂപം നല്‍കും. കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയും വിധം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും  വെര്‍ച്വല്‍ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍മാര്‍, ഫെഡറല്‍പ്രാദേശിക കാര്യാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പുറമേ രാജ്യാന്തര വിദഗ്ധരും പങ്കെടുത്തു.

കോവിഡിനു മുന്‍പുള്ള പോലെയാകില്ല ഇനിയുള്ള ലോകമെന്ന് തിരിച്ചറിയണമെന്നു ശൈഖ് മുഹമ്മദ് പറഞ്ഞു. സാമ്പത്തിക മേഖലയിലടക്കം പുനരുജ്ജീവന പദ്ധതികള്‍ക്കു തുടക്കമിടും.  ചികിത്സാമേഖലക്ക് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News