കുവൈത്ത് സിറ്റി- കോവിഡ് 19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധി നിമിത്തം കുവൈത്ത് ട്രാവല്‍ മേഖലക്ക് ഈ വര്‍ഷം നഷ്ടമാകുന്നത് ആയിരം കോടി ഡോളറെന്ന് പഠനം. അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസം ആന്റ് അറബ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2019നെ അപേക്ഷിച്ച് ഈ വര്‍ഷം 50 ലക്ഷം യാത്രികരുടെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ വൈറസ് വിനോദസഞ്ചാര, വ്യോമയാന മേഖലക്ക് എത്രമാത്രം ആഘാതം ഏല്‍പ്പിച്ചുവെന് ന പഠനത്തിലാണ് യാത്രക്കാരുടെ വരുമാനത്തില്‍ ഏകദേശം 1000 കോടി ഡോളറിന്റെ കുറവുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
രാജ്യത്തെയും വിവിധ ലോകരാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍ അടച്ചിട്ടത് വ്യോമയാന മേഖലക്ക് വന്‍തിരിച്ചടിയായി. അറബ് മേഖലയില്‍ മാത്രം വിനോദ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കുറയും. ഇതില്‍ മാത്രം വരുമാനത്തില്‍ 28,000 കോടി ഡോളറിന്റെ കുറവ് വരും.






