ബുറൈദ- പാലക്കാട് കൊടുവായൂര്‍ പെരുവമ്പ് സ്വദേശി മുരളി മണിയന്‍ കിട്ട (50) അപകടത്തില്‍ മരിച്ചു. ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനില്‍നിന്ന് തെന്നി വീണ് കഴുത്തിനു പിന്നിലും നട്ടെല്ലിനുമായി മാരക പരിക്കേല്‍ക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും പുലര്‍ച്ചെ മരിച്ചു.
സ്വദേശി പൗരന്‍ നടത്തുന്ന അല്‍റഹുജി എന്ന ക്രെയിന്‍ സര്‍വീസില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. എട്ടുവര്‍ഷമായി ബുറൈദയിലുണ്ട്. 10 മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ: ഗീത. രേഷ്മ(14) ഏക മകളാണ്. കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബുറൈദ കെ.എം.സി. സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍
ആലത്തൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി സക്കീര്‍ മാടാല എന്നിവര്‍ രംഗത്തുണ്ട്.






