ദുബായ് - മരണപ്പെട്ട ഭാര്യയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഒരു മലയാളി കൂടി ശനിയാഴ്ച നാട്ടിലേക്ക്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രശാന്തന്‍ പ്രഭാകരന്‍ നായര്‍ ആണ് ഭാര്യ മിനി(40)യുടെ മുഖം അവസാനമായി ഒരു നോക്കു കാണാനും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും വേണ്ടി പോകുന്നത്. വൈകിട്ട് അഞ്ചിന് അബുദാബി രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് െഎഎക്‌സ് 538 വിമാനത്തിലാണ് ഇദ്ദേഹം തിരിക്കുക.
ഭാര്യ മരിച്ച് ദിവസങ്ങളായി നാട്ടില്‍ പോകാന്‍ പറ്റാതെ ദുബായില്‍ കുടുങ്ങിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറും നാളെ കൊച്ചിയിലേയ്ക്ക് പോകുന്നുണ്ട്.
വാർത്തകൾ വിശദമായി വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ദുബായില്‍ ട്രക്ക് െ്രെഡവറായ പ്രശാന്തന്റെ ഭാര്യ മിനി വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഏറെ കാലമായി രോഗബാധിതയായിരുന്ന ഇവര്‍ കഴിഞ്ഞ നാല് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. വിവരമറിഞ്ഞതു മുതല്‍ പ്രശാന്തന്‍ ഏറെ ദുഃഖത്തിലാണ്. ഉടന്‍ തന്നെ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തതായും ഇന്നലെ വിമാന ടിക്കറ്റ് ലഭിച്ചതായും സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ടി.കെ.ഹാഷിക് പറഞ്ഞു.






