കയ്റോ - പശുവിനെയും രണ്ടു ആടുകളെയും മോഷ്ടിച്ച് മൂന്നംഗ സംഘം കാറില്‍ കടത്തിയത് കൗതുകമായി. നിസാന്‍ സണ്ണി ഇനത്തില്‍ പെട്ട ചെറിയ കാറിന്റെ ഡിക്കിയില്‍ രണ്ടു ആടുകളെയും പിന്‍വശത്തെ സീറ്റില്‍ വലിയ പശുവിനെയുമാണ് സംഘം കടത്തിയത്. ഏറെ ശ്രമകരമായാണ് പശുവിനെ കാറിന്റെ പിന്‍വശത്ത് സംഘം തള്ളിക്കയറ്റിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോഷ്ടാക്കളെ പ്രദേശവാസികളില്‍ ഒരാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തില്‍ ഒരാള്‍ ഏറെ കാലമായി കാലി മോഷണ നടത്തിവരുന്നയാളാണ്.