യുവതിക്ക് കോവിഡ്; അന്വഷണത്തില്‍ പുറത്തുവന്നത് രഹസ്യ വിവാഹ പാര്‍ട്ടി

മസ്‌കത്ത്- കോവിഡ് 19 വ്യാപനം തടയാന്‍ കര്‍ഫ്യൂ അടക്കം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഒമാനില്‍ ഇതിനെയെല്ലാം മറികടന്ന് നടത്തിയ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഒരു യുവതിക്ക് കോവിഡ് സ്ഥിരീകരണം. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹ് മദ് അല്‍സൈദിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിച്ചത്.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

150 പേര്‍ പങ്കെടുത്ത വിവാഹ പാര്‍ട്ടി കുറിച്ച് ആരും അധികൃതരെ വിവരമറിയിച്ചില്ലെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം ഒരു 18 കാരി കോവിഡ് 19 ലക്ഷണങ്ങളോടെ ഹെല്‍ത്ത് സെന്ററിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധാരാളം പേര്‍ പങ്കെടുത്ത വിവാഹ പാര്‍ട്ടിയില്‍ ഇവര്‍ പങ്കെടുത്തിരുവെന്ന് ബോധ്യമായത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ആളുകള്‍ കൂട്ടംകൂടുന്നത് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേലില്‍ ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ദേശീയ താല്‍പര്യം മാനിച്ചും മതപരമായ ദൗത്യനിര്‍വഹണമെന്ന നിലക്കും ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത വധുവരന്മാരോ കുടുംബാംഗങ്ങളോ അതിഥികളോ കോവിഡ് പരിശോധനക്ക് വിധേയരായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത രീതിയില്‍ വധുവിന്റയും വരന്റെയും വീടുകളില്‍ പ്രത്യേകമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഒമാനില്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സവിശേഷമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമായി സ്ത്രീകള്‍ക്കിടയില്‍ അതിഗംഭീരമായാണ് ഓരോ വിവാഹവും നടക്കാറുള്ളത്.

 

Latest News