കേരളത്തില്‍ 16 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതില്‍ ഏഴു പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ആറുപേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരും. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

ഇതുവരെ 576 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എണ്‍പത് രോഗികളാണ് ചികിത്സയിലുള്ളത്. 112 പേരെ ഇന്ന് മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് വയനാടാണ്.19 പേരാണ് ജില്ലയിലെ രോഗികള്‍.

 

Latest News