പാക്കിസ്ഥാനും ചൈനയും പ്രകോപനം തുടരുന്നതിനിടെ റാഫേല്‍ പോര്‍വിമാനങ്ങള്‍ വരുന്നു

ന്യൂദല്‍ഹി- ഫ്രാന്‍സില്‍നിന്നുള്ള ആദ്യ ബാച്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ജൂലൈ അവസാനത്തോടെ ഇന്ത്യയിലെത്തും. വിമാനങ്ങള്‍ കൈമാറുന്നതിന്റെ കൃത്യമായ തിയതി റാഫേല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തിന്റെ നിര്‍മാണം വൈകിയിരുന്നു.

നാല് വിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലാണ് വിന്യസിക്കുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  
ഫ്രാന്‍സില്‍നിന്ന് 36 വിമാനങ്ങളാണ് വ്യോമസേനക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്.
ഫ്രാന്‍സിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മെയ് മാസത്തില്‍ ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന റാഫേല്‍ വിമാനങ്ങള്‍ വൈകിയത്.

ആദ്യബാച്ചിലെ നാലെണ്ണത്തില്‍ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്.  വിമാനം പറത്തുന്നതിന് ആദ്യഘട്ടത്തില്‍ ഏഴ് പൈലറ്റുമാര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ബാച്ച് ഉടന്‍ തന്നെ പരിശീലനത്തിനായി ഫ്രാന്‍സിലേക്ക് തിരിക്കും.

പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ സന്നാഹങ്ങളിലേക്ക് അത്യാധുനിക റാഫേല്‍ ജെറ്റുകള്‍ എത്തുന്നത്.

 

Latest News