ന്യൂദൽഹി- പാചകക്കാരന് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും സെൽഫ് ക്വാറന്റൈനിൽ പ്രവേശിച്ചു. അവധി കഴിഞ്ഞ തിരിച്ചെത്തിയ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവം. കോവിഡിനെ തുടർന്ന് വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു സുപ്രീം കോടതിയിൽ കേസുകളിൽ വാദം കേട്ടിരുന്നത്. ചൊവ്വാഴ്ച മുതലാണ് കോടതി മുറികളിൽ വാദം തുടങ്ങിയത്. ഏകാംഗ ബെഞ്ചുകളാണ് കേസുകളിൽ വാദം കേട്ടിരുന്നത്. ഇതിന് പുറമെ അഭിഭാഷകരുടെ ഗൗണിനും കോടതിയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.






