ന്യൂദല്‍ഹി- കോവിഡ് മഹാമാരിക്കിടയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുസ്ലിം ആക്ടിവിസ്റ്റുകളെ ഇന്ത്യാ ഗവണ്മെന്റ് അറസ്റ്റ് ചെയ്യുകയാണെന്ന് അമേരിക്കയിലെ മതസ്വാതന്ത്ര്യാവകാശ സംഘടനയായ യു.എസ്.സി.ഐ.ആര്.എഫ്.
അറസ്റ്റ് ചെയ്തവരില്‍ ഗര്‍ഭിണിയായ സഫൂറ സര്‍ഗറും ഉള്‍പ്പെടുന്നുവെന്ന് സംഘടന ട്വീറ്റ് ചെയ്തു.
യു.എ.പി.എ ചുമത്തി തടങ്കലിലിട്ട ജാമിഅ മില്ലയയിലെ ഗവേഷക വിദ്യാര്‍ഥിനിയായ സഫൂറ സര്‍ഗര്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
ഈ പ്രതിസന്ധിക്കിടയില്‍ തടവിലിട്ടവരെ വിട്ടയക്കണമെന്നും ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗപ്പെടുത്തി പ്രതിഷേധിക്കുന്നവരെ ലക്ഷ്യം വെക്കരുതെന്നും ട്വീറ്റില്‍ പറയുന്നു.






