ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി  50 ടിക്കറ്റുകൾ നൽകും

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച വിമാന ടിക്കറ്റിൽ തിരുവനന്തപുരം ജില്ല ഇൻകാസ് കമ്മിറ്റി നൽകിയ ആദ്യ ടിക്കറ്റ് അവകാശിയായ മുഹമ്മദ് ഹാജിക്ക് കൈമാറി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം ചെയ്യുന്നു. 

ദോഹ- യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ ആഹ്വാന പ്രകാരം ജി.സി.സി യൂത്ത്‌കെയർ പ്രഖ്യാപിച്ച ടിക്കറ്റുകളിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആദ്യ ഘട്ടമായി 50 ടിക്കറ്റുകൾ നൽകും. എംബസി യാത്രാനുമതി നൽകിയവരിൽനിന്ന് തെരെഞ്ഞെടുക്കുന്ന ടിക്കറ്റ് സ്വന്തമായി എടുക്കാൻ കഴിയാത്തതിന്റെ പേരിൽ നാടണയാൻ പ്രയാസപ്പെടുന്ന അർഹരായവർക്കാണു ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ടിക്കറ്റുകൾ നൽകുക. ജോലി നഷ്ടപ്പെട്ട താഴ്ന്ന വരുമാനക്കാർ, പ്രയാസമനുഭവിക്കുന്ന ഗാർഹിക ജോലിക്കാരായ വനിതകൾ, കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ തുടങ്ങിയ വളരെ പ്രയാസപ്പെടുന്ന പാവപ്പെട്ടവരെയാണു ഈ പദ്ധതിയുടെ ഭാഗമായി ടിക്കറ്റുകൾ നൽകാൻ പരിഗണിക്കുക. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജി.സി.സി യൂത്ത്‌കെയറിന്റെ ഭാഗമായി പ്രഖ്യാപിച്ച ടിക്കറ്റുകളിൽ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാഗ്ദാനം ചെയ്ത ആദ്യ ടിക്കറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല, മുഹമ്മദ് ഹാജക്ക്  കൈമാറി.

 

 

Latest News