മസ്‌കത്ത്- പ്രവാസികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമാണെങ്കിലും തുടര്‍ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണമെന്നു ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി പറഞ്ഞു. സ്‌പോണ്‍സറില്ലാത്ത വിദേശികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.
നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഒത്തുചേരലുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു.
വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇത് സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലാണ്. രാജ്യത്ത് ഇതുവരെ 61000 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതുവരെ 4341 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 31 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.