മുംബൈ- കോവിഡ് ബാധിച്ച് രണ്ടു പോലീസുകാർ കൂടി മഹാരാഷ്ട്രയിൽ മരിച്ചു. സ്വേരി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ മുരളീധർ വാഗ്മാറെ, ശിവാജി നഗർ പോലീസ് സ്‌റ്റേഷനിലെ പി.എൻ ഭഗ്‌വാൻ പാർത്ഥേ എന്നിവരാണ് മരിച്ചത്. മുംബൈ പോലീസ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
Mumbai Police regrets to inform about the unfortunate demise of ASI Murlidhar Waghmare (Sewri PStn) & PN Bhagwan Parte (Shivaji Nagar PStn). ASI Waghmare & PN Parte were battling Coronavirus.
— Mumbai Police (@MumbaiPolice) May 14, 2020
May their souls rest in peace. Our thoughts & prayers are with their families.
ആയിരത്തോളം പോലീസുകാർക്കാണ് നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 27000 പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്. 975 പേർ മരിക്കുകയും ചെയ്തു.






