റിയാദ്- സൗദി അറേബ്യന്‍ എയർലൈന്‍സ് റിയാദില്‍ നിന്ന് കൊച്ചിയിലേക്കും ദല്‍ഹിയിലേക്കും പ്രത്യേക സർവീസ് നടത്താനൊരുങ്ങുന്നു. വെബ് സൈറ്റില്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടിലെങ്കിലും അടുത്തയാഴ്ച സർവീസ് തുടങ്ങുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
തൽസമയം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വിവിധ തീയതികളില്‍ കൊച്ചി,ദല്‍ഹി എയർപോർട്ടുകളിലേക്ക് പ്രത്യേക സർവീസുണ്ടാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും സർവീസ് അന്തിമമായി തീരുമാനിക്കാത്തതിനാല്‍ ടിക്കറ്റ് ചാർജ് ഈടാക്കരുതെന്നും സൗദി എയർലൈന്‍സ് അറിയിച്ചതാണ് വിവരം.






