മക്ക- സന്ദർശക വിസയിൽ മക്കയിൽ മകന്റെ അടുത്ത് താമസിക്കുകയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. തച്ചംപറമ്പിൽ സുഹ്‌റ ബീവി (55)യാണ് മരിച്ചത്.കഴിഞ്ഞ മാർച്ച് 6 ന് മക്കയിൽ ജോലി ചെയ്യുന്ന മകൻ ബക്ഷാ അടുത്തേക്ക് ഭർത്താവിന്റെയും മകന്റെ ഭാര്യയുടെയും കൂടെ വിസിറ്റിങ്ങ് വിസയിൽ എത്തിയതായിരുന്നു. ഉംറ നിർവ്വഹിച്ച് മദീനയും സന്ദർശിച്ച് ഉടനെ തിരിച്ച്‌പോകാനിരിക്കുകയായിരുന്നു. വന്ന ഉടൻ തന്നെ ലോക്ഡൗൺ നിലവിൽ വന്നതോടെ യാത്ര മുടങ്ങി. ഒരാഴ്ച മുമ്പ് കടുത്തശ്വാസകോശ സംബന്ധമായ അസുഖത്തേതുടർന്ന് മക്കയിലെ ഹിറ ഹോസ്പിറ്റൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം ഭേദമായി തിരിച്ചു മകന്റെ വീട്ടിൽ തന്നെ എത്തുകയും ചെയ്തു. വീണ്ടും ശ്വാസതടസമുണ്ടായതിനെ തുടർന്ന് മരണം സംഭവിച്ചു. മക്കയിലെ നൂർഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കും.






