മഹാമാരിക്കെതിരെ യു.എ.ഇയില്‍ ഇന്ന് പ്രാര്‍ഥനാ ദിനം

അബുദാബി- കോവിഡ് 19 മഹാമാരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സുകൊണ്ട് ഐക്യപ്പെടാന്‍ വ്യാഴാഴ്ച വിവിധ വിശ്വാസിസമൂഹങ്ങളുടെ സംയുക്ത പ്രാര്‍ഥന. ‘യു.എ.ഇ. ഹയര്‍ കമ്മിറ്റി ഓഫ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി’ ആഹ്വാനംചെയ്ത  യജ്ഞത്തോട് യു.എ.ഇ.യിലുള്ള ഇസ്‌ലാം, ഹിന്ദു, ക്രിസ്ത്യന്‍ അടക്കമുള്ള മുഴുവന്‍ വിശ്വാസി സമൂഹവും പിന്തുണയറിയിച്ചിട്ടുണ്ട്.
ഓരോ മത, വിശ്വാസ വിഭാഗങ്ങള്‍ക്കും അവരവരുടെ രീതിയില്‍ പ്രാര്‍ഥനയുടെ ഭാഗമാവാം.

ആഗോള ക്രൈസ്തവ സഭാധ്യക്ഷന്‍ പോപ് ഫ്രാന്‍സിസ്, അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാമും മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് ചെയര്‍മാനുമായ ഡോ. അഹമ്മദ് അല്‍ തയര്‍ എന്നിവര്‍ പ്രാര്‍ഥനയുടെ ഭാഗമാവാന്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം നടത്തിയിരുന്നു. പ്രാര്‍ഥനയുടെ ഭാഗമാവുന്നതായി യു.എ.ഇ. ക്ഷേത്രനിര്‍മാണ ച്ചുമതലയുള്ള ബാപ്‌സിന്റെ ആത്മീയാചാര്യന്‍ സ്വാമി ബ്രഹ്മവിഹാരി ദാസ് അറിയിച്ചിരുന്നു.

പൊതുവായ വെല്ലുവിളിയെ മറികടക്കാന്‍ വിശ്വാസപ്രമാണങ്ങളിലെ വൈജാത്യങ്ങള്‍ മാറ്റിവെച്ച് ഏവരും ഒന്നിക്കുമെന്ന് ഈ ശ്രമത്തിന് ലഭിച്ച പിന്തുണ വ്യക്തമാക്കുന്നതായി യു.എ.ഇ. ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഹയര്‍ കമ്മിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദല്‍ സലാം പറഞ്ഞു.

 

 

Latest News