ദുബായ്- ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും ആദരവുമായി യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
കോവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചതിന്റെ കൃതജ്ഞതാപ്രകടനം കൂടിയാണ് ഇത്. ദുബായ് ആരോഗ്യവകുപ്പിന് കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുക.