ദുബായ്- മെയ് 21 മുതൽ ഒമ്പതു നഗരങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, മാഡ്രിഡ്, ചിക്കാഗോ, ടൊറന്റോ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്‌സ് സർവീസുകൾ പുനരാരംഭിക്കുന്നത്. കൂടുതൽ നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിന് അധികൃതരുമായി സഹകരിച്ചുവരികയാണെന്ന് എമിറേറ്റ്‌സ് സി.ഇ.ഒ ആദിൽ അൽരിദ പറഞ്ഞു.